സുപ്രിയയുടെ സർപ്രൈസ് ഗിഫ്റ്റ്; പൃഥ്വിരാജിന്റെ ഗ്യാരേജിലേക്ക് ഒരു മിനി കൂപ്പർ കൂടി
നിരവധി ആഡംബര കാറുകളുള്ള പൃഥ്വിരാജിന്റെ ഗ്യാരേജിലേക്ക് ഒരു മിനി കൂപ്പർ കൂടി. മിനി കൂപ്പറിന്റെ പുതിയ എഡിഷനായ ജെ സി ഡബ്ല്യൂ ആണ് താരത്തിന്റെ ഗാരേജിലേത്തിയ പുതിയ അതിഥി. ഭാര്യ സുപ്രിയ മേനോനാണ് താരത്തിന് മിനികൂപ്പർ സമ്മാനിച്ചത്. ഏകദേശം 45.50 ലക്ഷം രൂപയാണ് വണ്ടിയുടെ എക്സ്ഷോറൂം വില. തന്റെ അതിഥിയെ വീട്ടിലേക്ക് കൂട്ടാനെത്തിയ സുപ്രിയയുടെയും പൃഥ്വിരാജിന്റെയും വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.