തൃശൂർ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
തൃശൂര്‍: കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എതിർദിശയിൽ വരികയായിരുന്ന സ്കൂൾ ബസിന് വഴി കൊടുക്കുന്നതിനിടയിൽ ബസ് വയലിലേക്ക് മറിയുകയായിരുന്നു. ഇടുങ്ങിയ പാതയായതിനാൽ റോഡിന്‍റെ വീതി കണക്കാക്കുന്നതിൽ ഡ്രൈവർക്ക് പാളിയതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്.