ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

കണ്ണൂര്‍: സംസ്ഥാനത്ത് ജൂണ് 7 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തണമെന്നും സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവും ബസുടമകള്‍ മുന്നോട്ട് വയ്ക്കുന്നു.