പ്രിയദർശിനി സാംസ്കാരിക കൂട്ടായ്മ അധ്യാപക ദിനാചരണവും സാംസ്കാരിക സന്ധ്യ ലോഗോ പ്രകാശനവും നടത്തി

വലപ്പാട് പ്രിയദർശിനി സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ അധ്യാപക ദിന ആചരണത്തിന്റെ ഭാഗമായി സെന്റ് സെബാസ്റ്റ്യൻ ആർ.സി.എൽ.പി.സ്കൂൾ മുൻ പ്രധാന അധ്യാപിക സുബൈദ ടീച്ചറെ വസതിയിൽ എത്തി ആദരിച്ചു. മണപ്പുറം ഫൗണ്ടേഷൻ ചീഫ് ഓർഗനൈസർ ശില്പ ട്രീസ സെബാസ്റ്റ്യൻ പൊന്നാട അണിയിച്ച് ഓണസമ്മാനം നൽകി. ഓണാഘോഷത്തിന്റെ ഭാഗമായി പന്ത്രണ്ടാം തീയതി തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഓണ നിലാവ് സാംസ്കാരിക സന്ധ്യയുടെ ലോഗോ പ്രകാശന കർമ്മം സുബൈദ ടീച്ചർ നിർവഹിച്ചു. പ്രിയദർശിനി സാംസ്കാരിക കൂട്ടായ്മ പ്രസിഡണ്ട് പ്രവീൺ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജെൻസൺ വലപ്പാട്, ശരത് കുമാർ, ജോസ് താടിക്കാരൻ, ആന്റോ തോറയെൻ, ഷൈൻ നാട്ടിക, ശ്യാം രാജ് അന്തിക്കാട്, നന്ദൻ നാട്ടിക എന്നിവർ ആശംസകൾ നേർന്നു.

Related Posts