കേരള സംഗീത നാടക അക്കാദമി ഏകപാത്ര നാടകോത്സവം പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഏകപാത്രനാടകോത്സവത്തിന്റെ ഭാഗമായി തൃശ്ശൂരില്‍ നടത്തുന്ന ഏകപാത്രനാടകോത്സവത്തിന് തുടക്കമായി. അക്കാദമിയുടെ കെ.ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ ആരംഭിച്ച ഏകപാത്ര നാടകോത്സവം പ്രശസ്ത നാടക-സിനിമ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. അഞ്ചു ദിനങ്ങളിലായി നടക്കുന്ന ഏകപാത്രനാടകോത്സവത്തില്‍ പത്ത് നാടകങ്ങള്‍ അരങ്ങേറും.ഓരോ ദിവസവും രണ്ട് വ്യത്യസ്തമായ നാടകങ്ങളുടെ അവതരണം ഉണ്ടായിരിക്കും. ഉദ്ഘാടന ചടങ്ങില്‍ അക്കാദമി വൈസ് ചെയര്‍ സേവ്യര്‍പുല്‍പ്പാട്ട് അധ്യക്ഷത വഹിച്ചു. അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ വിദ്യാധരന്‍ മാസ്റ്റര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. നിര്‍വ്വാഹക സമിതി അംഗം അഡ്വക്കേറ്റ് വി.ഡി പ്രേമപ്രസാദ് സ്വാഗതവും അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സജിത്ത് ആലുക്കല്‍ അവതരിപ്പിച്ച ഉണ്ണിയപ്പം എന്ന ഏകപാത്രനാടകവും കരുണാകരന്‍ കെ.സി അവതരിപ്പിച്ച അച്ഛന്‍ എന്ന അച്ചുതണ്ട് എന്ന ഏകപാത്രനാടകവും അരങ്ങേറി.

Related Posts