ഗോവയിൽ ഗോത്രവർഗ സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക ഗാന്ധി
ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തോടെ ഗോവയിലെ കോൺഗ്രസ്സിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാൻഡ് മൊർപിർള ഗ്രാമത്തിൽ ഗോത്രവർഗ സ്ത്രീകൾക്കൊപ്പം സമയം ചെലവഴിക്കാനും അവരുടെ പരമ്പരാഗത നൃത്തത്തിൽ ഒപ്പം ചുവടുകൾ വെയ്ക്കാനും പ്രിയങ്ക സമയം കണ്ടെത്തി.
അധികാരത്തിലെത്തിയാൽ കോൺഗ്രസ് പാർട്ടി 30 ശതമാനം ജോലി സ്ത്രീകൾക്ക് സംവരണം ചെയ്യുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനത്തെ കരഘോഷങ്ങളോടെയാണ് ഗ്രാമീണർ സ്വീകരിച്ചത്.