ഏഴാമത് തൃശ്ശൂർ ജില്ല പുരുഷ വനിത ത്രോബോൾ ചാമ്പ്യൻഷിപ്പ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
എടമുട്ടം: കഴിമ്പ്രം ശ്രീ രാജരാജേശ്വരി ക്ഷേത്ര മൈതാനിയിൽ നടന്ന ഏഴാമത് തൃശ്ശൂർ ജില്ല പുരുഷ വനിത ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ക്ഷത്രിയാസ് സ്പോർട്സ് ക്ലബ് കൈപ്പമംഗലവും, വനിത വിഭാഗത്തിൽ പ്ലേ ബോൾ സ്പോർട്സ് ക്ലബ്ബ് വാടാനപ്പിള്ളിയും വിജയികളായി.
വിജയികൾക്ക് തൃശ്ശൂർ ജില്ല സ്പോർട്ട്സ് ക്ലബ്ബ് പ്രസിഡണ്ട് എ ആർ സാംബശിവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശൂർ ജില്ല ത്രോബോൾ അസോസിയേഷൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ വാഴപ്പുള്ളി അധ്യക്ഷത വഹിച്ചു. ത്രോബോൾ അസോസിയേഷൻ സെക്രട്ടറി ജിബിൻപാൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന ഒബ്സർവർ അനീർ പി എസ്, സ്പോർട്സ് കൗൺസിൽ അംഗം അനിൽ അനിരുദ്ധൻ, ജില്ല ട്രഷറർ സലീം എൻ എ, മുൻ വോളി ബോൾ താരം ദീപ ടി കെ എന്നിവർ സംസാരിച്ചു. പുരുഷ വിഭാഗത്തിൽ പ്ലേ ബോൾ സ്പോർട്സ് ക്ലബ്ബ് വാടാനപ്പിള്ളിയും, വനിത വിഭാഗത്തിൽ എസ് എൻ വിദ്യാഭവനും രണ്ടാം സ്ഥാനം നേടി.