മഹാ സമ്മേളനവുമായി മുന്നോട്ട്; തരൂരിന്‍റെ കോട്ടയത്തെ പരിപാടിയില്‍ മാറ്റമില്ല
കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ നടക്കുന്ന പരിപാടിയിൽ മാറ്റമില്ല. മഹാസമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 38 അംഗ സമിതിയിൽ ആറുപേർ മാത്രമാണ് എതിർത്തത്. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ മഹാസമ്മേളനം നടക്കും. മഹാസമ്മേളനം സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രതിഷേധം നടന്നു. തീരുമാനം ഏകപക്ഷീയമായാണ് എടുത്തതെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണമുണ്ടായി. ഉമ്മൻചാണ്ടിയുടെ പേര് അനാവശ്യമായി യോഗത്തിലേക്ക് വലിച്ചിഴച്ചുവെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെ പിന്തുണയ്ക്കുന്ന ചില ജില്ലാ ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ശബരിനാഥനെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.