പ്രൊ. എം കെ പ്രസാദ് വിടവാങ്ങി

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രഭാഷകനുമായ പ്രൊ. എം കെ പ്രസാദ് അന്തരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനും കോഴിക്കോട് സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമാണ്.

പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും വക്താവും പ്രയോക്താവുമായിട്ടാണ് പ്രൊ. എം കെ പ്രസാദ് ദേശീയ അന്തർദേശീയ തലങ്ങളിൽ അറിയപ്പെടുന്നത്. സൈലന്റ് വാലി ഉൾപ്പെടെയുള്ള പ്രകൃതിവിരുദ്ധ പദ്ധതികൾക്കെതിരെ അദ്ദേഹം കൈക്കൊണ്ട നിലപാട് ശ്രദ്ധേയമാണ്. സേവ് സൈലന്റ് വാലി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. മൂന്ന് പതിറ്റാണ്ടോളം അധ്യാപന മേഖലയിൽ സജീവമായിരുന്ന അദ്ദേഹം എറണാകുളം മഹാരാജാസ് കോളെജിന്റെ മുൻ പ്രിൻസിപ്പാളുമാണ്.

ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം ഇക്കോസിസ്റ്റം അസസ്മെന്റ് ബോർഡിൽ അഞ്ചുവർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ പ്രോഗ്രാം അഡ്വൈസറി സമിതി ചെയർമാനായും പ്രവർത്തിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ അംഗമായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്

Related Posts