പ്രോഗ്രാം സ്റ്റാഫ് ഒഴിവ്.
കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാനിൽ
പ്രോഗ്രാം ഫീൽഡ് സ്റ്റാഫിന്റെ താൽക്കാലിക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അനൗപചാരിക വിദ്യാഭ്യാസ രംഗത്തും സാക്ഷരത തൊഴിൽ പരിശീലന രംഗത്തും ഫീൽഡ് സ്റ്റാഫ് ആയി പ്രവർത്തിച്ചവർക്ക് മുൻഗണന. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും ഈ രംഗത്തെ പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഡയറക്ടർ, ജൻ ശിക്ഷൺ സൻസ്ഥാൻ, ചന്തപ്പുര, കൊടുങ്ങല്ലൂർ പി ഒ, തൃശൂർ എന്ന വിലാസത്തിൽ സെപ്റ്റംബർ 10 ന് മുമ്പായി അപേക്ഷിക്കണം.
ഫോൺ -8078314454, ഇമെയിൽ- jsskdr@gmail.com