പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം (പി പി എഫ്) കുവൈറ്റ് വയനാട്ടിൽ നിർമിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു.

കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി, വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ, കല്പറ്റ മുൻസിപ്പാലിറ്റിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം (പി പി എഫ്) കുവൈറ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മുൻ കൽപ്പറ്റ എം.എൽ.എ.യും കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനുമായ സി കെ . ശശീന്ദ്രൻ നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ ശിവരാമന്റെ അധ്യക്ഷതയിൽ വീട്ടിൽ നടന്ന ചടങ്ങിൽ ബിന്ദു പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.

1. PPF House at Kalpatta.jpg

പി പി എഫ് മുൻ പ്രസിഡന്റ് ഇടവത്തു രാജഗോപാൽ സ്വാഗതം പറഞ്ഞു. കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാലൻ, കല കുവൈറ്റ് മുൻ പ്രസിഡണ്ട് പി ആർ. ബാബു, പൊതുപ്രവർത്തകൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. വീടിന്റെ നിർമ്മാണം നിയന്ത്രിച്ച പി പി എഫ് പ്രധിനിധി ഹരീഷ് യോഗത്തിനു നന്ദി പറഞ്ഞു.

Related Posts