പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
വള്ളത്തോൾ ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാന്റുമായി ബന്ധപ്പെട്ട പേയ്മെന്റുകൾ, ജിയോടാഗ്, ബില്ലുകൾ തയ്യാറാക്കുക, മറ്റ് അനുബന്ധ കാര്യങ്ങളുമാണ് ചെയ്യേണ്ടത്. അപേക്ഷകൾ ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് മുമ്പ് ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കോപ്പി സഹിതം സമർപ്പിക്കണം. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്റ്റീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ആണ് വിദ്യാഭ്യാസയോഗ്യത. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയും പരിഗണിക്കും.
പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയിൽ. പട്ടികജാതിക്കാർക്ക് മൂന്നു വർഷത്തെ ഇളവ് അനുവദിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഫോൺ : 04884-262519
ഇ മെയിൽ : vallatholgp@gmail.com