വടക്കേ ഇന്ത്യക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പണി പാളിയെന്ന് പ്രമുഖ എഴുത്തുകാരൻ എതിരവൻ കതിരവൻ
വടക്കേ ഇന്ത്യക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പണി പാളിയെന്ന് പ്രമുഖ എഴുത്തുകാരൻ എതിരവൻ കതിരവൻ. നമ്മൾ അതൊന്നും പഠിച്ചെടുത്തില്ല. ലതാ മങ്കേഷ്കറുടെ മരണശേഷം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിലെ തെറ്റായ ഹിന്ദിയാണ് ഉദാഹരണമായി എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നത്. ലതാജിയെക്കുറിച്ച് മാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ വന്നു, മാതൃഭൂമി, മാധ്യമം, ചന്ദ്രിക, ട്രു കോപ്പി തിങ്ക് ഉൾപ്പെടെയുള്ള നിരവധി വാരികകളിൽ.
ലതാ മങ്കേഷ്കറുടെ പാട്ടുകളുടെ ആദ്യവരി പോലും എഴുതാൻ നമുക്കറിയില്ലെന്ന് എതിരവൻ പറഞ്ഞു. വൻ തെറ്റുകളാണ് വരുത്തിയിരിക്കുന്നത്. അവർ പാടിയതിൻ്റെ അർത്ഥവും പലർക്കും മനസ്സിലായിട്ടില്ല. ഹിന്ദിക്കാരെ നമ്മൾ തോൽപിച്ചിരിക്കുന്നു. സന്തോഷം. പ്രസിദ്ധ ഗാനം "ഏയ് മേരേ വതൻ കേ ലോഗോ" ചിലർക്ക് 'മദൻ' ആണ്. പലർക്കും 'വദൻ.' "ആയേ വദൻ" എന്നും ഉണ്ട്. ലോഗോ എന്നുള്ളത് 'ലോകോ' ആയിട്ടുണ്ട്. "രസിക് ബാൽ മാ" രസികി ബാൽ മാ‘ ആയിട്ടുണ്ട്.
"രൈനാ ബീതി ജായേ" ശരിക്കെഴുതിയത് ആരുമില്ല. 'തോഡാ' എന്നുള്ളത് വെറും 'തോട' ആയിട്ടുണ്ട്. 'സംഝാ' എന്നുള്ളത് വെറും 'സംജാ'. "ലഗ് ജാ ലഗേ" എന്നത് 'ലുഗ് ജാ' ആയിട്ടുണ്ട്. 'നൈനാ ബർസേ' യിലെ ബർസേ 'ബാർസേ' ആയിരിക്കുന്നു. ഉഠി എന്നതിനെ 'ഉടി' ആക്കി. 'വോ കോൻ ഥി' യിലെ ഥിയെ 'ധി' ആക്കി. നമ്മളെക്കൊണ്ട് ഒരു രക്ഷയുമില്ല.