സ്വത്തുതർക്കം; നടിയെ മകൻ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി
മുംബൈ: പ്രശസ്ത ടെലിവിഷൻ നടി വീണ കപൂറിനെ (74) സ്വത്ത് തർക്കത്തെ തുടർന്ന് മകൻ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ സച്ചിൻ കപൂർ, വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡൽ എന്നിവരെ അറസ്റ്റ്ചെയ്തു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് വീണയെ തലയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിലെ ജുഹുവിലാണ് സംഭവം. കൊലപാതകത്തിന് ശേഷം വീട്ടുജോലിക്കാരൻ്റെ സഹായത്തോടെമൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം 90 കിലോമീറ്റർഅകലെയുള്ള കാട്ടിലെ പുഴയിൽ ആണ് ഉപേക്ഷിച്ചത്. വീണയും സച്ചിനും തമ്മിൽ ഏറെക്കാലമായി സ്വത്ത്തർക്കമുണ്ട്. ഡിസംബർ ആറിന് വീണ താമസിച്ചിരുന്ന കൽപടരു സൊസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ്വീണയെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചത്. മകനെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റംസമ്മതിക്കുകയായിരുന്നു.



