പുതിയ ഡി.ജി.പിക്കായുള്ള സാധ്യതാ പട്ടിക തയ്യാറായി; പട്ടികയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവരും

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിക്കായുള്ള സാധ്യതാ പട്ടിക തയ്യാറായി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥർ പോലും താൽപ്പര്യപത്രം നൽകിയതോടെ അടുത്ത പൊലീസ് മേധാവി ആരാകുമെന്ന ആകാംക്ഷ ഉയർന്നിരിക്കുകയാണ്. 30 വർഷം പൂർത്തിയായ എട്ട് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. പട്ടിക ഡി.ജി.പി സംസ്ഥാന സർക്കാരിന് കൈമാറി. താൽപ്പര്യപത്രം പരിശോധിച്ച ശേഷം ഈ മാസം 30ന് മുമ്പ് സംസ്ഥാന സർക്കാർ പട്ടിക കേന്ദ്രത്തിന് കൈമാറും. നിലവിലെ പൊലീസ് മേധാവി അനിൽ കാന്ത് ജൂൺ 30ന് സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് പുതിയ പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. സംസ്ഥാന സർക്കാർ നൽകുന്ന എട്ട് പേരുടെ പട്ടികയിൽ നിന്ന് ആദ്യ മൂന്ന് പേരുടെ പേരുകൾ കേന്ദ്രം അംഗീകരിക്കും. നിതിൻ അഗർവാൾ, കെ പദ്മകുമാർ, ഷെയ്ഖ് ദർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

Related Posts