ലോക്സഭയിൽ രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധം; ഹൈബിക്കും പ്രതാപനുമെതിരെ നടപടിക്ക് സാധ്യത

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച ഹൈബി ഈഡനും ടിഎൻ പ്രതാപനുമെതിരെ നടപടിയുണ്ടാകും. രേഖകൾ കീറിയാണ് ഇരുവരും ലോക്സഭയിൽ പ്രതിഷേധിച്ചത്. ഇരുവരെയും സ്പീക്കർ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന. ഒരു അംഗത്തെ സസ്പെൻഡ് ചെയ്യണമെങ്കിൽ പാർലമെന്‍ററികാര്യ മന്ത്രിയോ സർക്കാരോ പ്രമേയം പാസാക്കണം. സഭയുടെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിക്കുകയോ സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രതികരിക്കുകയോ ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. പ്രമേയം കൊണ്ടുവരുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തീരുമാനമായിട്ടില്ലെന്നാണ് സൂചന. എന്നാൽ ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്നാണ് സ്പീക്കറുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം.



Related Posts