തൃപ്രയാർ: കർഷകരെ കൊലപ്പെടുത്തിയതിലും, പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗവും, പന്തം കൊളുത്തി പ്രകടനവും നടത്തി. കർഷകരെ ആക്രമിച്ചും ,കൊലപ്പെടുത്തിയും കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലാമെന്നാണ് മോദിയും, യോഗിയും കരുതുന്നതെങ്കിൽ അടങ്ങിയിരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തയ്യാറല്ലെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയെ വഴിയിൽ തടഞ്ഞും, അറസ്റ്റു ചെയ്തും പിൻന്തിരിപ്പിക്കാം എന്നു കരുതുന്നു മോദിയെന്ന് അനിൽ പുളിക്കൽ കൂട്ടിചേർത്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എ എൻ സിദ്ധപ്രസാദ് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി വി ആർ വിജയൻ, നൗഷാദ് ആറ്റുപ്പറമ്പത്ത്, പി എം സിദ്ധിക്ക്, ടി വി ഷൈൻ, പി സി മണികണ്ഠൻ, കെ വി സകുമാരൻ, കെ ബി സജിവൻ എന്നിവർ നേതൃത്വം നൽകി.
നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധയോഗവും, പ്രകടനവും നടത്തി
