കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ 'പ്രൗഡ്ലി സൗത്താഫ്രിക്കൻ 2022 'ഫെസ്റ്റിവൽ ആരംഭിച്ചു

മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിൽ 'പ്രൗഡ്ലി സൗത്താഫ്രിക്കൻ 2022 ' ഫെസ്റ്റിവലിന് തുടക്കമായി.ലുലു ഹൈപ്പർമാർക്കറ്റിന്റെ അൽ-ഖുറൈൻ ഔട്ട്‌ലെറ്റിൽ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. മനേലിസി ഗെംഗെ ഉദ്ഘാടനം നിർവഹിച്ചു.ലുലു മാനേജ്‌മെന്റ് പ്രതിനിധികൾ, വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ഥാനപതിമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കുവൈറ്റിലെ എല്ലാ ശാഖകളിലും ഓഗസ്റ്റ് 1 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിനാണ് തുടക്കമായത്. സൗത്താഫ്രിക്കയുടെ വിവിധ ആകർഷണങ്ങൾ വ്യക്തമാക്കുന്ന ആർട് വർക്കുകൾ കൊണ്ട് അലംകൃതമാണ് എല്ലാ ബ്രാഞ്ചുകളും. സൗത്ത് ആഫ്രിക്കയിൽ നിന്നുമുള്ള ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Related Posts