പിഎസ്‌സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനത്തിൽ മാറ്റം വരുത്തുന്നു
തിരുവനന്തപുരം: ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാർ വിരമിക്കുമ്പോൾ ഒഴിവുകൾ കൃത്യമായി മനസ്സിലാക്കാൻ പ്രത്യേക സോഫ്റ്റ് വെയർ വികസിപ്പിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഷാഫി പറമ്പിലിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.