പി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
2021 ജൂലായ് 30 ന് നടക്കുന്ന ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) കാറ്റഗറി നമ്പർ 164/2018, 310/2019 ) പരീക്ഷക്ക്
തൃശൂർ ജില്ലയിലെ തൃശൂർ ഗവൺമെൻ്റ് മോഡൽ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ (സെന്റർ നമ്പർ :1023 ) പരീക്ഷാകേന്ദ്രമായിലഭിച്ച രജിസ്റ്റർ നമ്പർ 104649 മുതൽ 104848 വരെയുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത ഹാൾ ടിക്കറ്റുമായിതൃശൂർ വിവേകോദയം ഗേൾസ് ഹൈസ്‌കൂൾ പരീക്ഷാ കേന്ദ്രത്തിലും, തൃശൂർ ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ (സെന്റർ നമ്പർ: 1024 ) പരീക്ഷാകേന്ദ്രമായി ലഭിച്ച രജിസ്റ്റർ നമ്പർ 104849 മുതൽ 105048 വരെയുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത ഹാൾടിക്കറ്റുമായി തൃശൂർ ഹോളിഫാമിലി ജി എച്ച് എസ് എന്ന പരീക്ഷാ കേന്ദ്രത്തിലുംപരീക്ഷ എഴുതണം. ഉദ്യോഗാർത്ഥികൾക്ക് ഇതു സംബന്ധിച്ച് പ്രൊഫൈൽ മെസേജും എസ് എം എസും നൽകിയിട്ടുണ്ടെന്ന്പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.