പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഫെബ്രുവരി നാലിന് കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒ എം ആര്‍ പരീക്ഷയ്ക്ക് മാറ്റം ഉണ്ടാവില്ലെന്നും പി എസ് സി വ്യക്തമാക്കി.
ഇതോടൊപ്പം ജനുവരി 27 മുതല്‍ ഫ്രെബുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചിട്ടുണ്ട്. എറണാകുളം റീജിയണല്‍ ഓഫീസില്‍ ജനുവരി 27ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വെർബൽ പരീക്ഷയും മാറ്റിവച്ചതായും പി എസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.