പി എസ് സി അഭിമുഖം 12 ന്

തൃശൂർ ജില്ലയിൽ എൻ.സി.സി / സൈനിക ക്ഷേമ വകുപ്പിൽ എൽ ജി എസ് (കാറ്റഗറി നമ്പർ 260/20) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി 12ന് രാവിലെ 9.30ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ, തൃശൂർ ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അസൽ തിരിച്ചറിയൽ പത്രികയും ആവശ്യമായ പ്രമാണങ്ങളും സഹിതം നിശ്ചിത സമയത്തും, സ്ഥലത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഹാജരാകണം.