പിഎസ്‌സി വണ്‍ ടൈം വെരിഫിക്കേഷന്‍

തൃശൂർ ജില്ലയിലെ പൊതുമരാമത്ത് വകുപ്പിലെ (ഇലക്ട്രിക്കല്‍ വിംഗ്) ലൈന്‍മാന്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍: 258/2021) സാധ്യതാ പട്ടിക 29.08.2022ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വണ്‍ ടൈം വെരിഫിക്കേഷന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തൃശൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് സെപ്റ്റംബര്‍ 14 മുതല്‍ 16 വരെയുളള തീയതികളിലായി നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ്. മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. തസ്തികയ്ക്ക് അവശ്യം വേണ്ടതായ യോഗ്യതകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ (പ്രായം, വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍ ഉള്‍പ്പെടെ) ജാതി/നോണ്‍ക്രീമിലെയര്‍/ ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ്, ഫോം ഓഫ് റസീപ്റ്റ്, തിരിച്ചറിയല്‍ രേഖ) എന്നിവ സ്‌കാന്‍ ചെയ്ത് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപ്‌ലോഡ് ചെയ്യണം. പ്രൊഫൈല്‍ മെസേജില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ അസല്‍ പ്രമാണങ്ങള്‍ സഹിതം ഹാജരാകണം.