അഭിമാന മുഹൂർത്തം; പിഎസ്എൽവി-സി 54 റോക്കറ്റ് വിക്ഷേപിച്ചു
ഐഎസ്ആർഒയുടെ (ഐഎസ്ആർഒ) പിഎസ്എൽവി-സി 54 റോക്കറ്റ് വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.56ന് ആയിരുന്നു വിക്ഷേപണം. ഒരു ഭൗമനിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. ഏറ്റവും പ്രധാനപ്പെട്ടത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ഓഷ്യൻസാറ്റ് ശ്രേണിയാണ്. മറ്റുള്ളവ നാനോസാറ്റലൈറ്റുകളാണ്. പിഎസ്എൽവി എക്സ്എൽ പതിപ്പിന്‍റെ 24-ാമത്തെ വിക്ഷേപണമാണിത്.