ധോണിയിൽ വീണ്ടും പി ടി 7; കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും
പാലക്കാട്: ധോണിയിൽ വീണ്ടും പിടി 7 ഇറങ്ങി. മായാപുരം ഭാഗത്ത് രാത്രിയിലാണ് കാട്ടാന ഇറങ്ങിയത്. ധോണി ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കാനാണ് പദ്ധതി. പിടി 7 നെ തളക്കുന്നതിനുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് ബുധനാഴ്ച രാത്രിയോടെ ധോണിയിലെത്തും. രണ്ട് ദിവസത്തിനകം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്ന് എ.സി.എഫ്. ബി രഞ്ജിത്ത് വ്യക്തമാക്കി.