പി ടി തോമസ് എം എൽ എ യുടെ നിര്യാണത്തിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
റിയാദ്: തൃക്കാക്കര എം എൽ എ യും കെ പി സി സി വർക്കിങ് പ്രസിഡണ്ടുമായിരുന്ന പി ടി തോമസിന്റെ നിര്യാണത്തിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അൽ മാസ്സ് ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് ശങ്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
കെ പി സി സി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീർ, കെ എം സി സി നേതാവ് യു പി മുസ്തഫ, രഘുനാഥ് പാറശനികടവ്, നവാസ് വെള്ളിമാടുക്കുന്നു, നൗഫൽ പാലക്കാടൻ, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, മമ്മദ് പൊന്നാനി, ഷാജി സോനാ, സജീർ പൂന്തുറ, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, കെ കെ തോമസ്, ബഷീർ കോട്ടയം, അബ്ദുൾ സലാം, വൈശാഖ് പാലക്കാട്, അമീർ പട്ടണത്, അജയൻ ചെങ്ങന്നൂർ, അബ്‌ദുൾ കരീം കൊടുവള്ളി, സഫീർ തിരുവനന്തപുരം, സലീം ആർത്തിയിൽ, സത്താർ കായംകുളം, സിദ്ധിക്ക് കല്ലുപറമ്പൻ, രാജു തൃശൂർ, മാള മുഹയുദ്ധീൻ ഹാജി, ജോൺസൺ മാർക്കോസ്, അൻസാർ, സോണി പാറക്കൽ, ഷഫീഖ് പുരക്കുന്നിൽ, റഹ്‌മാൻ മുനമ്പത്, ജംഷാദ് തുവൂർ, ഷാജി മഠത്തിൽ,റഫീഖ് പട്ടാമ്പി, തുടങ്ങിയവർ പങ്കെടുത്തു.
രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഉന്നത മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത നേതാവായിരുന്നു പി ടി തോമസ് എന്നും, പരിസ്ഥിതി വിഷയങ്ങളിലും സ്ത്രീ സുരക്ഷ വിഷയങ്ങളിലും വ്യക്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അകാലത്തിൽ ഉണ്ടായ വിയോഗം കോൺഗ്രസ്സ് പ്രസ്ഥാനത്തിന് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നികത്താൻ കഴിയാത്ത നഷ്ടമാണെന്നും അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.