ഗുജറാത്തിൽ ബിജെപി എംഎൽഎയ്ക്കു നേരെ ജനരോഷം; വൈറലായി വീഡിയോ

ഗുജറാത്തിൽ ബിജെപി എംഎൽഎയ്ക്കു നേരെ കനത്ത ജനരോഷം. ഗ്രാമീണ മേഖലയിൽ എംഎൽഎ പര്യടനം നടത്തുന്നതിനിടെ ചിത്രീകരിച്ച ഒരു വീഡിയോ ആണ് സംഭവം പുറത്തുകൊണ്ടുവന്നത്. എംഎൽഎയുടെ കാർ പിന്തുടരുന്ന ഗ്രാമീണർ അദ്ദേഹത്തെ അവിടെനിന്ന് ഓടിച്ചുവിടുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

മുസാഫർനഗർ എംഎൽഎ ആയ വിക്രം സിങ്ങ് സെയ്നി സ്വന്തം മണ്ഡലത്തിൽ പര്യടനം നടത്തുന്നതിനിടയിലാണ് ഗ്രാമീണർ അദ്ദേഹത്തിന് നേരെ തിരിഞ്ഞത്. ബിജെപി എംഎൽഎ എന്ന നിലയിൽ കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങളെ സെയ്നി പിന്തുണച്ചിരുന്നു.

എംഎൽഎ ജനദ്രോഹിയാണ്, കർഷക വിരുദ്ധനാണ്, മണ്ഡലത്തിൽ കാലുകുത്തരുത് തുടങ്ങിയ മുദ്രാവാക്യം വിളികളോടെ ജനക്കൂട്ടം അദ്ദേഹം സഞ്ചരിക്കുന്ന കാറിനെ പിന്തുടരുന്നത് വീഡിയോയിൽ കാണാം. രോഷാകുലനായ സെയ്നി തുടക്കത്തിൽ ഗ്രാമീണരോട് കയർത്ത് സംസാരിക്കുന്നുണ്ടെങ്കിലും ഒടുവിൽ അവരോട് കൈകൂപ്പി സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്.

Related Posts