പൊതു ഇടം എന്‍റേതും; രാത്രി നടത്തം സംഘടിപ്പിച്ചു; വനിതാ ശിശു വികസന വകുപ്പ്
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ പൊതു ഇടം എന്‍റേതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുടയിൽ രാത്രി നടത്തം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
തൃശ്ശൂരിൽ നടന്ന രാത്രി നടത്തത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ പങ്കെടുത്തു.