പുള്ള് ആശ്വാസകേന്ദ്രം: കലക്ടർ സ്ഥലം സന്ദർശിച്ചു

പുള്ളിൽ ആശ്വാസകേന്ദ്രം നിർമ്മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം ജില്ലാ കലക്ടർ ഹരിത വി കുമാർ സന്ദർശിച്ചു. സ്ഥലസൗകര്യം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് കെട്ടിടത്തിൻ്റെ പ്ലാനിൽ ചെറിയ മാറ്റം വരുത്തുമെന്ന് കലക്ടർ അറിയിച്ചു. സി സി മുകുന്ദൻ എം എൽ എ, പുള്ള് പഞ്ചായത്ത്‌ അധികൃതർ, പിഡബ്ല്യുഡി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പമാണ് കലക്ടർ സ്ഥലം സന്ദർശിച്ചത്. ദുരന്തങ്ങൾ ഇല്ലാത്ത സമയത്ത് കെട്ടിടം ആദായകരമാക്കുന്ന രീതിയിൽ നിർമ്മിക്കുന്നത് സംബന്ധിച്ച് ആലോചിക്കും.

നേരത്തെ റവന്യൂ മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആശ്വാസ കേന്ദ്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരമാണ് കലക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.

പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ ജനങ്ങളെ സുരക്ഷിതമായി പാർപ്പിക്കാൻ ഉദ്ദേശിച്ചാണ് ആശ്വാസകേന്ദ്രത്തിൻ്റെ നിർമാണം. രണ്ട് കോടി രൂപയാണ് കെട്ടിടനിർമാണത്തിന് വകയിരുത്തിയിരിക്കുന്നത്.

Related Posts