പുല്ല്

ഓർമ്മത്താൾ - 10

1970 കാലഘട്ടം . ഓർമയിലേക്ക് ഓടിയെത്തുന്ന നിരവധി കാര്യങ്ങൾ ഉണ്ടെങ്കിലും പുല്ലിൽ ജീവിതം കരുപ്പിടിപ്പിച്ചിരുന്ന അമ്മുമ്മമാർ ഇന്നും മായാത്ത ഓർമ്മ .

പാടത്തും, പറമ്പിലും നിറഞ്ഞു നിൽക്കുന്ന പുല്ലുകൾ അരിഞ്ഞും, പറിച്ചും വില്പന നടത്തിയിരുന്ന അമ്മുമ്മമാർ .

ഓല കൊണ്ട് ഉണ്ടാക്കിയ വലിയ വല്ലത്തിലാണ് അവർ പുല്ലുമായി വരിക. ഒരു വല്ലം പുല്ലിന് ഇത്ര പൈസ എന്നുണ്ട്..

പുല്ല് വിറ്റ പൈസക്ക് പലച്ചരക്ക് സാധനങ്ങൾ വാങ്ങി പോകുക പതിവാണ്.

വലതു കയ്യിൽ ചെറിയ സഞ്ചി, ഇടതു കയ്യിൽ കയറിൽ ഞാത്തി പിടിച്ച മണെണ്ണ കുപ്പി പുല്ല് പറിക്കാൻ വരുന്നതിന് മുൻപ് പലച്ചരക്ക് കടയിലെ സ്ഥിരം മൂലയിൽ ഇത് സൂക്ഷിച്ചാണ് അവർ വരിക..

വല്ലം, പുല്ല് വാങ്ങിക്കുന്ന വീട്ടിലാണ് സൂക്ഷിക്കുന്നത്

ബ്ലൗസും, കള്ളിമുണ്ടും ധരിച്ച ഒരു അമ്മൂമ്മ, അരയിൽ തിരുകിയ അരിവാൾ, തലയിൽ വല്ലത്തിൽ നിറയെ പുല്ലുമായി അവർ നടന്നു വരുന്നത് അന്ന് കാലത്ത് ഒരു സ്ഥിരം കാഴ്ചയാണ്..

ഇമ ബാബു .

Related Posts