പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച മെഡിക്കൽ ഐ സി യു ഉദ്ഘാടനം ചെയ്തു.

ഇരിഞ്ഞാലക്കുട: പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ഐ സി യുവിന്റെ ഔദ്യോഗിക ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. ഒരു ഇൻവാസിവ് വെന്റിലേറ്ററും രണ്ടു നോൺ ഇൻവാസിവ് വെന്റിലേറ്ററും ഉൾപ്പെടുന്ന ഫോർ ബെഡ് മെഡിക്കൽ ഐ സി യു ആണ് സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കൽ ഐ സി യുവിന്റെ വെഞ്ചിരിപ്പ് കർമ്മം ഇരിഞ്ഞാലക്കുട രൂപത വൈസ് ചാൻസലർ റെവ. ഡോക്ടർ കിരൺ തട്ട്ല നിർവഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി, മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ. റീറ്റ ഹോസ്പിറ്റൽ കോഓർഡിനേറ്റർ ജിൻസി വർഗീസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിലെ ഡോക്ടർമാർ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ആശുപത്രിയിൽ മെഡിക്കൽ ഡിപ്പാർട്ട്മെൻറിൽ രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് എട്ടുമണി വരെ ഡോക്ടർമാരായ റീറ്റ, ഡെയിൻ ആന്റണി, മാർട്ടിൻ എന്നിവരുടെ സേവനം ലഭ്യമായിരിക്കും.

Related Posts