ക്ലബ് മെമ്പർമാരിൽ നിന്നും സമാഹരിച്ച തുക കൊണ്ട് ആദ്യപടി ആയി 32 ഗുണനിലവാരമുള്ള പൾസ് ഓക്സിമീറ്ററുകൾ ആണ് കൈമാറിയത് .
ഏങ്ങണ്ടിയൂരിലെ 16 വാർഡുകളിലേക്ക് പൾസ് ഓക്സിമീറ്ററുകൾ നൽകി ബി എൽ എസ് കൂട്ടായ്മ.
ഏങ്ങണ്ടിയൂരിലെ 16 വാർഡുകളിലേക്കുമുള്ള പൾസ് ഓക്സിമീറ്ററുകൾ ബി എൽ എസ് കൂട്ടായ്മ പഞ്ചായത്ത് പ്രസിഡണ്ട് സുശീല സോമന് കൈമാറി . ക്ലബ് മെമ്പർമാരിൽ നിന്നും സമാഹരിച്ച തുക കൊണ്ട് ആദ്യപടി ആയി 32 ഗുണനിലവാരമുള്ള പൾസ് ഓക്സിമീറ്ററുകൾ ആണ് കൈമാറിയത് .
ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ വെച്ച് നടന്ന പൾസ് ഓക്സീമീറ്റർ കൈമാറ്റ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സൂശീല സോമൻ 16 വാർഡുകളിലേക്കുമുള്ള മിഷ്യനുകൾ ഏറ്റുവാങ്ങി. ബി എൽ എസ് ന്റെ ഇത്തരം നല്ല പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ എല്ലാ സഹകരണവും ഉണ്ടാകും എന്ന് സൂശീല സോമൻ ഉറപ്പ് നൽകി.പ്രതിപക്ഷനേതാവ് പ്രീത ടീച്ചർ, ക്ലബ്ബ് ഭാരവാഹികളായ പ്രൈസൻ മാസ്റ്റർ, സത്യകാമൻ മാട്ടുമ്മൽ, സുദിൻ തച്ചപ്പുള്ളി, മനോജ് തച്ചപ്പുള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പഞ്ചായത്ത് സെക്രട്ടറിയും, സ്റ്റാഫും , മെമ്പർമാരും പങ്കെടുത്തു .