പുഷ്പ കമല്‍ ധഹല്‍ നേപ്പാള്‍ പ്രധാനമന്ത്രിയാകും; സ്ഥാനത്തെത്തുന്നത് മൂന്നാം തവണ
കാഠ്മണ്ഡു: പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന പുഷ്പ കമൽ ധഹല്‍ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്റർ ചെയർമാൻ പ്രചണ്ഡയെ പ്രസിഡണ്ട് ബിന്ദിയ ദേവിഭണ്ഡാരി പ്രധാനമന്ത്രിയായി നിയമിച്ചു. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാളിന്റെപ്രധാനമന്ത്രിയാകുന്നത്. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഷ്ട്രപതി നേരത്തെ പാർട്ടികളെക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയുടെയും മറ്റ്ചെറുപാർട്ടികളുടെയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട്നാലിന് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽനേപ്പാളിൽ തൂക്കുസഭയായിരുന്നു നിലവിൽ വന്നത്. ആദ്യ രണ്ടര വർഷം പ്രചണ്ഡ പ്രധാനമന്ത്രിയാകുമെന്നാണ്പ്രതീക്ഷിക്കുന്നത്. 275 അംഗ സഭയിൽ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ നേടിയിട്ടുണ്ട്.