പുതുക്കാട് ഗ്രാമപഞ്ചായത്തിൽ 'അരികെ' പദ്ധതിക്ക് തുടക്കമായി.
പുതുക്കാട്:
പുതുക്കാട് ഗ്രാമപഞ്ചായത്തിൽ അരികെ പദ്ധതിക്ക് തുടക്കമായി. കിടപ്പുരോഗികളുടെ വീട്ടിൽ നേരിട്ടെത്തി വാക്സിനേഷൻ നൽകുന്ന പദ്ധതിയാണിത്. എം എൽ എ കെ കെ രാമചന്ദ്രൻ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ബാബുരാജ് അധ്യക്ഷനായി.
പുതുക്കാട് പഞ്ചായത്തിന്റെയും പൊതുജനാരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് അരികെ പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ കിടപ്പ് രോഗികളായ 35 പേർക്കാണ് വാക്‌സിൻ നൽകുക. തുടർന്ന് പാലിയേറ്റീവ് പരിചരണ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കും വാക്‌സിൻ ലഭ്യമാക്കും.
ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്ത്, മറ്റു ജനപ്രതിനിധികൾ, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോർജ് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ സി എൻ വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.