പുതിന്റെ സഹായി അനറ്റോളി ചുബൈസ് രാജിവച്ചു; രാജ്യം വിട്ടതായി റിപ്പോർട്ടുകൾ
റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ്റെ അടുത്ത സഹായിയായ അനറ്റോളി ചുബൈസ് രാജിവെച്ചു. അദ്ദേഹം രാജ്യം വിട്ടതായി റിപ്പോർട്ടുകളുണ്ട്. ചുബൈസ് റഷ്യയിലേക്ക് മടങ്ങി വരാൻ ഉദ്ദേശിക്കുന്നില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സോവിയറ്റാനന്തര റഷ്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശിൽപിയായാണ് അനറ്റോളി ചുബൈസ് അറിയപ്പെടുന്നത്. മുൻ പ്രസിഡണ്ട് ബോറിസ് യെൽറ്റ്സിന്റെ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2020-ൽ സ്റ്റേറ്റ് ടെക്‌നോളജി സ്ഥാപനമായ റുസ്‌നാനോയുടെ തലപ്പത്തു നിന്ന് രാജിവെച്ച് ദിവസങ്ങൾക്കകമാണ് അദ്ദേഹത്തെ ക്രെംലിൻ പ്രത്യേക ദൂതനായി നിയമിച്ചത്.