പുഴയാൾ; മലയാളത്തിലെ ആദ്യത്തെ റിയൽ ടൈം ഡോക്യുമെൻ്ററി

പ്രതാപ് ജോസഫ് സംവിധാനം ചെയ്ത പുതിയ ഡോക്യുമെൻ്ററി സിനിമയാണ് പുഴയാൾ. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആദ്യപ്രദർശനം പതിനഞ്ചാമത് സൈൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി മൂവാറ്റുപുഴ എ വി എം ലത തിയേറ്ററിൽ ഏപ്രിൽ 5-ന് വൈകുന്നേരം 3.45-ന് നടക്കും.

മലയാളത്തിലെ ആദ്യത്തെ റിയൽ ടൈം ഡോക്യുമെൻ്ററിയാണ് പുഴയാൾ. സംഭാഷണങ്ങളോ സംഗീതമോ ഉപയോഗിച്ചിട്ടില്ല. 65 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.

ആശയം, കാമറ, ആവിഷ്കാരം എന്നിവ പ്രതാപ് ജോസഫ് തന്നെയാണ് നിർവഹിക്കുന്നത്. ശബ്ദം ഷൈജു എം, എഡിറ്റിങ് അശ്വിൻ രാജ്, ഡി ഐ ആൻഡ് കളറിങ് ഷിജു ബാലഗോപാലൻ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ആനന്ദ് പൊറ്റക്കാട്, ആന്റണി ജോർജ്. അഡീഷണൽ കാമറ ഷബീർ തുറക്കൽ, ടൈറ്റിൽ ഡിസൈൻ ജിത്തു സുജിത്, പോസ്റ്റർ ഡിസൈൻ വിപുൽ ദാസ്.

നിർമാണം ന്യൂവേവ് ഫിലിം സ്‌കൂൾ.

Related Posts