'നായയെ വിഴുങ്ങി, നാട്ടുകാർ പിടികൂടി...'

നാട്ടിക: തൃശ്ശൂർ ജില്ലയിലെ നാട്ടിക ഇയ്യാനി ക്ഷേത്രത്തിന് സമീപം ഇര വിഴുങ്ങി കിടന്നിരുന്ന പന്ത്രണ്ട്അടിയോളം നീളവും ഇരുപത്തിയഞ്ച് കിലോ ഭാരവുമുള്ള മലമ്പാമ്പിനെ പിടി കൂടി.

നാട്ടിക ഗ്രാമ പഞ്ചായത്ത് മെമ്പർ സി എസ്‌ മണികണ്ഠൻ അറിയിച്ചതിനെ തുടർന്ന് തളിക്കുളം ഗ്രാമ പഞ്ചായത്ത്മുൻ മെമ്പർ പി ആർ രമേഷ് കുമാറിന്റെ നേതൃത്വത്തിൽ തളിക്കുളം അനിമൽ കെയർ പ്രവർത്തകരായ സത്യൻവാക്കാട്ട്, ഷൈലേഷ് തളിക്കുളം, അജി ഏങ്ങണ്ടിയൂർ, ശ്രീജൻ പെടാട്ട് എന്നിവർ അടങ്ങുന്ന സംഘമാണ്മലമ്പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. തുടർന്ന് പട്ടിക്കാട് ഫോറസ്റ്റ് ഓഫീസിലേക്ക്കൈമാറുമെന്നാണ് അനിമൽ കെയർ പ്രവർത്തകർ അറിയിച്ചത്.

ഇത്തരം സാഹചര്യങ്ങളിൽ പരിക്ക് പറ്റിയ മൃഗങ്ങളെയും മറ്റു ജീവികളെയും വേണ്ട ശുശ്രൂഷകൾചെയ്യുന്നതിനായി ഒരു റെസ്ക്യൂ ഹോം അനുവദിച്ച് തരണമെന്ന് സ്ഥലം എം എൽ എ സി സി മുകുന്ദന് നിവേദനംകൊടുക്കുകയും, പ്രവർത്തനത്തിന് ആവശ്യമായ വാഹനം ലഭിക്കുന്നതിന് വേണ്ടി മണപ്പുറം ഫൗണ്ടേഷൻചെയർമാൻ വി പി നന്ദകുമാറിന് അപേക്ഷ സമർപ്പിച്ചും കാത്തിരിക്കുകയാണ് തളിക്കുളം അനിമൽ കെയർപ്രവർത്തകർ.

Related Posts