ഫിഫ ലോകകപ്പിൻ്റെ കൗണ്ട് ഡൌൺ ആഘോഷത്തിൽ ഒരുങ്ങി ഖത്തർ
ദോഹ: ഫിഫ ലോകകപ്പിന്‍റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തർ നിവാസികൾക്ക് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാനുള്ള അവസരവും ലഭിക്കും. ഈ മാസം 11 മുതൽ 13 വരെയാണ് കൗണ്ട് ഡൗൺ ആഘോഷം. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് 100 ദിവസത്തെ കൗണ്ട്ഡൗൺ ആഘോഷവും ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകൾ നേടാനും അവസരം നൽകുന്നത്. ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമാണ് ടിക്കറ്റ് നേടാൻ അവസരം നൽകുന്നത്.