അറബ് ലോകത്ത് ഏറ്റവും സമ്പന്ന രാജ്യം ഖത്തര്‍

അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമായി ഖത്തർ തുടരുന്നു . ആഗോള തലത്തിൽ ഖത്തർ നാലാം സ്ഥാനത്താണ് .

ദോഹ: ഗ്ലോബൽ ഫിനാൻസ് വെബ്സൈറ്റിന്റെ പുതിയ റിപ്പോർട്ട് പ്രകാരം അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാമതും യു.എ.ഇ രണ്ടാമതും എത്തി ആഗോള തലത്തിൽ യു.എ.ഇ ഏഴാം സ്ഥാനത്താണ്. ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ എന്നിവയാണ് അറബ് മേഖലയിലെ മറ്റ് സമ്പന്ന രാജ്യങ്ങൾ. ആഗോള തലത്തിൽ ലക്സംബർഗ് ഒന്നാം സ്ഥാനത്തും, സിംഗപ്പൂർ രണ്ടാം സ്ഥാനത്തും, അയർലൻഡ് മൂന്നാം സ്ഥാനത്തുമാണ്. 127-ാമത് ആണ് ഇന്ത്യയുടെ സ്ഥാനം . ഖത്തറിന്‍റെ പ്രധാന വരുമാന ശ്രോതസ്സുകളായ എണ്ണ, വാതക ശേഖരത്തിന്റെ ബാഹുല്യവും ജനസംഖ്യ അനുപാതത്തിലേ കുറവും ആണ് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലെത്താൻ ഖത്തറിന് സഹായകരമാകുന്ന പ്രധാന ഘടകങ്ങൾ . അടിസ്ഥാന സൗകര്യങ്ങൾ , ജീവിത നിലവാരം, ജി ഡി പി തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ഗ്ലോബൽ ഫിനാൻസ് വെബ്സൈറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

Related Posts