ഫുട്ബോൾ മേഖലയുടെ വികസനത്തിനായി ഇന്ത്യയോട് കൈകോർത്ത് ഖത്തർ
ദോഹ: ഇന്ത്യയിലെ ഫുട്ബോൾ മേഖലയുടെ വികസനത്തിനായി കൈകോർത്ത് ഖത്തർ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഖത്തർ ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ എ.ഐ.എഫ്.എഫ് പ്രസിഡന്‍റ് കല്യാൺ ചൗബെ, സെക്രട്ടറി ജനറൽ ഡോ.ഷാജി പ്രഭാകരൻ എന്നിവർ ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനി, ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരി എന്നിവരുമായി ദോഹയിലെ ഫിഫ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുമായും ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.