ജൂലൈ 12 മുതല്‍ ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ .

വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യം ഇല്ലന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തര്‍:

ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ജൂലൈ 12 മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതു പ്രകാരം ജൂലൈ 12 മുതല്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത്‌ ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല . ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകളും അനുവദിച്ചു തുടങ്ങും. ഒരു വര്‍ഷത്തിന് ശേഷമാണ് ഖത്തറിലേക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത്.

വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും ക്വാറന്റീന്‍ ഇളവ് ലഭിക്കും.

വാക്‌സിനെടുക്കാത്തവര്‍, ഭാഗികമായി വാക്‌സിനെടുത്തവര്‍, രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍, ഖത്തറിനു പുറത്ത് നിന്ന് 12 മാസത്തിനിടെ കൊവിഡ് വന്ന് ഭേദമായവര്‍ തുടങ്ങിയവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. വാക്‌സിനെടുക്കാത്ത 12 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും ക്വാറന്റീന്‍ ആവശ്യമാണ്. എല്ലാ യാത്രക്കാരും 72 മണിക്കുറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രയ്ക്ക് 12 മണിക്കൂര്‍ മുമ്പ് ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ മുഴുവന്‍ രേഖകളും സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പുതിയ നിര്‍ദേശം.

Related Posts