ഖത്തർ ലോകകപ്പ്; ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ
ദോഹ: ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്. അവസാനഘട്ടത്തില്‍ ഇറാനെ പരാജയപ്പെടുത്തിയാണ് അമേരിക്ക അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒരു ഗോളിനാണ് അമേരിക്കയുടെ വിജയം. ആദ്യപകുതിയിലെ വെയ്ല്‍സിന്റെ പ്രതിരോധത്തെ രണ്ടാം പകുതിയിൽ മറികടന്നാണ് ഇംഗ്ലീഷുകാര്‍ വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി മാർക്കസ് റാഷ്ഫോർഡ് ഇരട്ടഗോൾ നേടി. ഫിൽ ഫോഡനും ഇംഗ്ലണ്ടിനായി ഒരു ഗോൾ നേടി. 38-ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ചാണ് അമേരിക്കയുടെ വിജയഗോൾ നേടിയത്.