ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ ചതുർഭുജ ഉച്ചകോടി വൈറ്റ് ഹൗസിൽ നടന്നു
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ എന്നിവരാണ് വൈറ്റ് ഹൗസിൽ നടന്ന ചതുർഭുജ സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുത്തത്.
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ് ഹൗസ് ഓവൽ ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു , തുടർന്ന് നേതാക്കളുമായി ആദ്യത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു .
ബൈഡനും മോദിക്കും പുറമേ, ക്വാഡ്രൈലെറ്ററൽ സെക്യൂരിറ്റി ഡയലോഗ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ക്വാഡിൽ, ഓസ്ട്രേലിയയിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ജപ്പാനിലെ പ്രധാനമന്ത്രി യോഷിഹിഡെ സുഗയും ഉൾപ്പെടുന്നു.
മാർച്ചിൽ വിർച്വൽ ആയി കൂടിക്കാഴ്‌ച്ച നടത്തിയ നേതാക്കൾ വെള്ളിയാഴ്ച്ച വൈറ്റ് ഹൗസ് ഓവൽ ഓഫീസിലെ കൂടിക്കാഴ്ച്ചയിൽ ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ ബന്ധം ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു
"ക്വാഡ് നേതാക്കളുടെ സമ്മേളനത്തിൽ പരസ്പര ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും , കൊവിഡ് -19 നെ നേരിടുന്നതിലും, കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിലും, സാങ്കേതികവിദ്യ കൈമാറ്റത്തിലും, സൈബർ രംഗത്തും സ്വതന്ത്രവും തുറന്നതുമായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും. ഇന്തോ-പസഫിക് പോലുള്ള മേഖലകളിൽ പ്രായോഗിക സഹകരണം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ധാരണ ആയതായി " വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെൻ സാകി പ്രസ്താവനയിൽ പറഞ്ഞു.