പൊതുവിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉച്ച ഭക്ഷണത്തിൻ്റെ ഗുണമേന്മ പരിശോധന

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നു മുതൽ ഉച്ച ഭക്ഷണത്തിൻ്റെ ഗുണമേന്മ പരിശോധന നടത്തും. ഉച്ചഭക്ഷണത്തിൻ്റെ ഗുണമേന്മ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തി കുട്ടികൾക്കൊപ്പം ഉച്ച ഭക്ഷണവും കഴിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തുക.വിദ്യാഭ്യാസ ,ഭക്ഷ്യ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് സ്കൂളുകളിൽ എത്തി പരിശോധന നടത്തുക. ജില്ലകളിലെ ന്യൂൺഫീഡിംഗ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ന്യൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിൽ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ,വാട്ടർടാങ്ക്, ടോയ്‌ലറ്റുകൾ,ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്നും നടത്തും. പാചക തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൻ്റെ ശുചിത്വ പരിശീലനവും നൽകും. വെള്ളിയാഴ്ചകൾ കൊതുകിൻ്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർഥികൾക്ക് ശുചിത്വ ബോധവൽക്കരണവും പരിശോധനയ്ക്കൊപ്പം നൽകും.

Related Posts