പ്ലസ് വൺ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ ചുവപ്പു നിറത്തിൽ; എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഇന്ന് തുടങ്ങിയ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചത് ചുവപ്പ് നിറത്തിൽ. ചോദ്യപേപ്പറിൽ കറുപ്പിന് പകരം ചുവപ്പിൽ അച്ചടിച്ചതിനോട് വിദ്യാർത്ഥികൾ സമ്മിശ്ര പ്രതികരണമാണ് നൽകിയത്. ചുവപ്പ് നിറം ഒരു പ്രശ്നമല്ലെന്ന് ചില വിദ്യാർത്ഥികൾ പ്രതികരിച്ചപ്പോൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ചില വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. അതേസമയം ചുവപ്പ് നിറത്തിന് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരേസമയം നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.