വിപ്രോയിലെ ജോലി രാജിവെച്ച് ലണ്ടനിലേക്ക് സൈക്കിളില്‍ സവാരി
കോഴിക്കോട്: രണ്ട് ഭൂഖണ്ഡങ്ങൾ, 35 രാജ്യങ്ങൾ, 30,000 കിലോമീറ്റർ, 450 ദിവസം. കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലിക്ക് കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിളിൽ സഞ്ചരിക്കേണ്ട ദൂരം ആണിത്. തലക്കുളത്തൂർ സ്വദേശിയായ ഫായിസ് ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങും. എഞ്ചിനീയറായ ഫായിസിന് കുറച്ച് വർഷങ്ങളായി സൈക്കിൾ ചവിട്ടാൻ ഇഷ്ടമാണ്. അഞ്ചു വർഷം എഞ്ചിനീയറായി ജോലി ചെയ്തു. 2015 ൽ വിപ്രോയിലെ ജോലി രാജിവച്ചു. പിതാവിന്‍റെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. ആ സമയത്താണ് സൈക്കിൾ ചവിട്ടി ആരോഗ്യം എന്ന ആശയത്തിലേക്ക് എത്തിയത്. ജോലിചെയ്യാതിരുന്ന സമയത്ത് മനസ്സിന് ഉണര്‍വേകാനായി 2019ല്‍ ഒരു യാത്ര നടത്തി, സിങ്കപ്പൂരിലേക്ക്. 104 ദിവസമെടുത്തായിരുന്നു ആ യാത്ര.