ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മായന്നൂർ ഐ ടി ഐ യിലെ കട്ടിംഗ് ടേബിൾ, ബഞ്ച് ഡസ്ക് എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സർക്കാർ നിബന്ധനകൾക്ക് വിധേയമായി മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 11ന് വൈകീട്ട് 5 മണിക്ക് മുൻപായി അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. ക്വട്ടേഷനുകളിൽ ക്വട്ടേഷൻ ദാതാവിന്റെ ഒപ്പ് നിർബന്ധമാണ്. സീൽ വെച്ച കവറിന് പുറത്ത് ക്വട്ടേഷൻ നമ്പറും മായന്നൂർ ഐ ടി ഐ യിലെ കട്ടിംഗ് ടേബിൾ, ബഞ്ച് ഡസ്ക് എന്നിവ റിപ്പയർ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്നും വ്യക്തമായും എഴുതുകയും വേണം. അറ്റകുറ്റപ്പണി ചെയ്യേണ്ട ഫർണിച്ചറുകൾ ഒക്ടോബർ രണ്ടിന് വൈകിട്ട് 4 വരെ മായന്നൂർ ഐ ടി ഐ യിൽ നേരിട്ട് പരിശോധിക്കാവുന്നതാണ്. ക്വട്ടേഷനുകൾ ഒക്ടോബർ 13ന് രാവിലെ 11ന് ഹാജരായ ക്വട്ടേഷൻ സമർപ്പിച്ചവരുടെ സാന്നിദ്ധ്യത്തിൽ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281853944