ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി ആർ വെങ്കട്ടരമണിയെ നിയമിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി മുതിർന്ന അഭിഭാഷകൻ ആർ വെങ്കട്ടരമണിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ കാലാവധി സെപ്തംബറിൽ അവസാനിക്കും. അടുത്ത അറ്റോർണി ജനറലാകാനുള്ള കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം ഈ ആഴ്ച ആദ്യം മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി നിരസിച്ചിരുന്നു.

Related Posts