വെറും വാക്ക് പറയില്ല, വാഗ്ദാനങ്ങൾ നടപ്പിലാക്കും; യു പി യിൽ യുവജന പ്രകടന പത്രിക പുറത്തിറക്കി രാഹുലും പ്രിയങ്കയും
ഉത്തർപ്രദേശിൽ യുവജന പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും. പുതിയ യു പി സൃഷ്ടിക്കുമെന്ന് ചടങ്ങിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കളാണ് കോൺഗ്രസ്സിൻ്റെ ചാലക ശക്തി.
സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സർക്കാർ ജനവിരുദ്ധ ഭരണമാണ് കാഴ്ചവെയ്ക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. യുവാക്കളാണ് ജനദ്രോഹ ഭരണത്തിൻ്റെ ഭാരം ഏറ്റവുമധികം പേറുന്നത്. സംസ്ഥാനത്ത് ഓരോ മണിക്കൂറിലും 880 പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നു. 16 ലക്ഷം യുവാക്കൾക്കാണ് അടുത്ത കാലത്തായി തൊഴിൽ നഷ്ടമായത്.
അധികാരത്തിലെത്തിയാൽ യുവജനങ്ങൾക്കായി 20 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കും. ഒഴിഞ്ഞു കിടക്കുന്ന 1.5 ലക്ഷം അധ്യാപക തസ്തികകൾ നികത്തും.