ഫിഫ്‌റ്റിയടിച്ച് രാഹുലും സൂര്യകുമാർ യാദവും; ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
തിരുവനന്തപുരം: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 16.4 ഓവറിൽ 8 വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി അർഷ്‌ദീപ് 3 വിക്കറ്റ് നേടി. സൂര്യകുമാർ യാദവും കെ എൽ രാഹുലും അർദ്ധ സെഞ്ചുറികൾ നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.